Uncategorized

വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ രാത്രിയിൽ കടത്തിക്കൊണ്ടു പോയി; സംഭവം ഇടുക്കിയിൽ

ഇടുക്കി: ഇടുക്കി ശാന്തൻപാറയിൽ വനംവകുപ്പ് പിടിച്ച മണ്ണുമാന്തി യന്ത്രങ്ങൾ കടത്തിക്കൊണ്ടു പോയി. സിഎച്ച്ആറിൽ നിന്നും അനധികൃതമായി മരം മുറിച്ചതിനാണ് രണ്ട് മണ്ണുമാന്തി യന്ത്രം പിടിച്ചത്. സീൽ ചെയ്ത് താഴിട്ട് പൂട്ടിയ യന്ത്രങ്ങൾ ആണ് രാത്രിയിൽ ലോറിയിൽ കടത്തിക്കൊണ്ട് പോയത്. പട്രോളിംഗിനിടെ ദേവികുളം റേഞ്ച് ഓഫീസർ അരുൺ കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം നടത്തിയ പരിശോധനയിൽ ആണ് ഇത് മനസ്സിലായത്. തുടർന്ന് ലോറിയിൽ കൊണ്ട് പോയ യന്ത്രങ്ങളിൽ ഒന്ന് വനം വകുപ്പ് പിടികൂടി. രണ്ടാമത്തെ യന്ത്രം തിരികെ കൊണ്ട് വരാൻ ലോറി ഡ്രൈവറോട് നിർദേശിച്ചു. എന്നാൽ ഇവർ തിരികെ അതേസ്‌ഥലത്തു എത്തിച്ച ശേഷം ലോറിയുമായി കടന്നു കളഞ്ഞു. പിടികൂടിയ യന്ത്രം വനം വകുപ്പ് ഉടുമ്പഞ്ചോല പൊലീസിന് കൈമാറി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button