Uncategorized

കൈപ്പമംഗലം വാഹനാപകടം; വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കമുണ്ടായി, അന്വേഷണം പ്രത്യേക സംഘത്തിന്

തൃശൂർ: എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കൈപ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ പ്രത്യേക സംഘം. തമിഴ്നാട്ടിലടക്കം എത്തി പ്രത്യേക സംഘം അന്വേഷണം നടത്തും. കൊടുങ്ങല്ലൂർ ഡിവൈഎസ്പി രതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. മരിച്ച വിദ്യാർഥികൾ മദ്യലഹരിയിൽ നാട്ടുകാരുമായി തർക്കം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്.ഗുരുവായൂർ ക്ഷേത്രത്തിൽ നിന്നും മടങ്ങിയ വിദ്യാർഥികളും നാട്ടുകാരുമായി തമ്മിൽ തർക്കമുണ്ടായെന്നും പിന്നീട് തളിക്കുളം പത്താംകല്ല് എന്നസ്ഥലത്ത് വെച്ച് സംഘര്ഷമുണ്ടാകുകയും ചെയ്‌തു.ഇവിടെനിന്നും അതിവേഗത്തിൽ വരുന്നതിനിടെയാണ് വാഹനം അപകടത്തിൽപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കി.

നാഷണൽ ഹൈവേ അതോറിറ്റിയും മറ്റ് രണ്ട് ലോറി ഡ്രൈവർമാരും പ്രതിയാകും. ഗതാഗത സുരക്ഷാസൗകര്യങ്ങൾ ഒരുക്കുന്നതിൽ NHA ക്ക് വീഴ്ച പറ്റിയതായി കണ്ടെത്തിയിരുന്നു. അപകടകരമായ സാഹചര്യത്തിൽ ലോറി പാർക്ക് ചെയ്തതിനെ തുടർന്നാണ് രണ്ട് ലോറി ഡ്രൈവർമാർ കേസിൽ പ്രതികൾ ആക്കുക.രണ്ട് ഡ്രൈവർമാരും ലോറികൾ സഹിതം അപകടം നടന്നതിന് പിന്നാലെ രക്ഷപ്പെട്ടിരുന്നു. ഇവരെ തിരിച്ചറിഞ്ഞതായും ഉടൻ കണ്ടെത്തുമെന്നും പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button