Uncategorized

കാലാവധി പൂർത്തിയാക്കും, ദേവസ്വം മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ല’; രാജി വാർത്ത തള്ളി കെ ജയകുമാർ

തിരുവനനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്ന വാർത്തകൾ തള്ളി കെ ജയകുമാർ. ദേവസ്വം ബോർഡ് പ്രസിഡന്റായി കാലാവധി പൂർത്തിയാക്കുമെന്ന് കെ ജയകുമാർ പറഞ്ഞു. പ്രചരിക്കുന്ന വാർത്തകൾക്ക് യാതൊരു അടിസ്ഥാനവുമില്ലെന്നും ജയകുമാർ പറഞ്ഞു. ദേവസ്വം മന്ത്രിയുമായുള്ള വിഷയങ്ങൾ പറഞ്ഞുതീർക്കേണ്ട കാര്യങ്ങൾ മാത്രമേയുള്ളൂവെന്നും കെ ജയകുമാർ പ്രതികരിച്ചു.

ബോർഡിന്റെ പ്രവർത്തനങ്ങൾ വളരെ സങ്കീർണ്ണമാണ്. വ്യത്യസ്തമായ തീരുമാനങ്ങൾ എടുക്കുമ്പോൾ ചിലപ്പോൾ നിരാശകൾ ഉണ്ടാകും. മന്ത്രിയും ബോർഡുമായി അഭിപ്രായവ്യത്യാസമില്ലെന്നും ആശയങ്ങൾ കൈമാറിയതിൽ പ്രശ്നമുണ്ടെങ്കിൽ പറഞ്ഞ് മനസ്സിലാക്കുമെന്നും കെ ജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ രാജിവെക്കേണ്ട സാഹചര്യമില്ല. കാലാവധി പൂർത്തിയാക്കിയിട്ടെ ഇറങ്ങത്തുള്ളൂവെന്നും കെ ജയകുമാർ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button