Uncategorized
പിണറായി വിജയനെതിരായ ഇഡി വേട്ട: ഹൈക്കോടതിയിൽ ഇരട്ട നിലപാടുമായി സർക്കാർ

പിണറായി വിജയടനെതിരായ ഇ ഡി വേട്ടയിൽ ഹൈക്കോടതിയിൽ ഇരട്ട നിലപാടുമായി സർക്കാർ. സിംഗിൾ ബെഞ്ച് ഉത്തരവിനോട് യോജിപ്പില്ല എന്നാൽ എഫ് ഐ ആർ റദ്ദാക്കരുതെന്നും വാദം. എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് അംഗീകരിക്കുന്നില്ലെന്നാണ് സർക്കാർ വാദം.
എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനാൽ അന്വേഷണത്തിൽ ഇടപെടരുത് എന്നും സർക്കാർ വാദം ഉന്നയിക്കുന്നു. ലഭിച്ച വിവരത്തിൽ അന്വേഷണം നടത്താനുള്ള ഭരണഘടനാ ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്നും അന്വേഷണത്തിന്റെ ആദ്യപടിയാണ് പ്രാഥമിക അന്വേഷണമെന്നും പറയുന്നു.
ഇഡി നൽകിയ കത്തിനൊപ്പം മതിയായ രേഖകൾ ഉണ്ടായിരുന്നില്ലെന്ന് വീണ്ടും എ ജി കോടതിയിൽ ആവർത്തിച്ചു. രേഖകൾ പരിശോധിച്ചാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് വിധി. സുപ്രീം കോടതി സർക്കാരിനെയും സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവിനേയും രൂക്ഷമായി വിമർശിച്ചിരുന്നു.




