Uncategorized
കണ്ണൂർ പയ്യാമ്പലത്ത് ഫ്ലാറ്റിൽ വൻ തീപിടിത്തം; അപ്പാർട്ട്മെന്റ് പൂർണ്ണമായും കത്തിനശിച്ചു

കണ്ണൂർ: കണ്ണൂർ പയ്യാമ്പലത്തെ റെയിൻബോ അപ്പാർട്ട്മെന്റിൽ വൻ തീപിടിത്തം. കെട്ടിടത്തിലെ 9C1 നമ്പർ അപ്പാർട്ട്മെന്റിലാണ് തീപിടിത്തമുണ്ടായത്. ഡോക്ടർമാർ താമസിച്ചിരുന്ന ഈ അപ്പാർട്ട്മെന്റ് തീപിടിത്തത്തിൽ പൂർണ്ണമായും കത്തിനശിച്ചു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്സ് സംഘം ഉടൻ തന്നെ തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. മറ്റു അപ്പാർട്ട്മെന്റുകളിലേക്ക് തീ പടരുന്നത് തടയാൻ അഗ്നിശമന സേനയ്ക്കായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




