Uncategorized

അനാവശ്യമായി ആൻജിയോപ്ലാസ്റ്റി ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല’; മുഖ്യമന്ത്രിയെ തള്ളി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആന്‍ജിയോപ്ലാസ്റ്റിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവന തള്ളി ആരോഗ്യമന്ത്രി കെ മുരളീധരന്‍. രോഗികള്‍ക്ക് അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രി നിയമസഭയില്‍ നല്‍കിയ രേഖാമൂലമുള്ള മറുപടിയില്‍ പറഞ്ഞു. എംഎല്‍എമാരായ പി പി സുമോദ്, വി കെ സനോജ്, സി കെ ഹരീന്ദ്രന്‍, കെ പ്രേമന്‍ എന്നിവരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

രോഗികളില്‍ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നുവെന്ന ആക്ഷേപം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നായിരുന്നു എംഎല്‍എമാര്‍ ഉന്നയിച്ച ഒരു ചോദ്യം. ഏതെല്ലാം ആശുപത്രികളിലാണ് അത്തരത്തില്‍ അനാവശ്യമായി ആന്‍ജിയോപ്ലാസ്റ്റി നടത്തുന്നതെന്ന് വ്യക്തമാക്കാമോ എന്നും ചോദ്യം ഉന്നയിച്ചു. എന്നാല്‍ അങ്ങനെ ഒന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു മന്ത്രിയുടെ മറുപടി. ആവശ്യമില്ലാത്ത രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തുന്ന സാഹചര്യം നിലനില്‍ക്കുന്നുണ്ടെങ്കില്‍ ഇത് തടയുന്നതിനുള്ള നിര്‍ദേശം വകുപ്പ് നല്‍കിയുണ്ടോയെന്നും എംഎല്‍എമാര്‍ ആരാഞ്ഞു. ആവശ്യമില്ലാതെ രോഗികള്‍ക്ക് ആന്‍ജിയോപ്ലാസ്റ്റി നടത്തുന്ന സാഹചര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നായിരുന്നു ഇതിന് മന്ത്രി നല്‍കിയ മറുപടി. ആന്‍ജിയോപ്ലാസ്റ്റിയുടെ പേരില്‍ സ്വകാര്യ ആശുപത്രികള്‍ അമിത ചാര്‍ജ് ഈടാക്കി രോഗികളെ ചൂഷണം നടത്തുന്നതായി കരുതുന്നുണ്ടോയെന്നും അങ്ങനെയെങ്കില്‍ ഇക്കാര്യത്തില്‍ എന്തെല്ലാം നടപടികളാണ് സ്വീകരിക്കുകയെന്ന് വ്യക്തമാക്കാമോയെന്നും എംഎല്‍എമാര്‍ ചോദ്യം ഉയര്‍ത്തി. ചില പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്വകാര്യ ആശുപത്രികളിലെ ചികിത്സാ ചൂഷണം സംബന്ധിച്ച പരാതികള്‍ അന്വേഷിക്കുന്നതിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനായി ഒരു സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button