Uncategorized

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം; ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി മൂന്നാം പ്രതി ജോയലിന്‍റെ ശബ്ദസന്ദേശം

കൊച്ചി: നെടുമ്പാശ്ശേരിയിൽ മിനികൂപ്പര്‍ ഇടിച്ച് മൂന്ന് പേര്‍ കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതി സുഹൈൽ സജീവന് കുരുക്കായി സഹയാത്രികൻ ജോയലിന്‍റെ ശബ്ദസന്ദേശം. ജോയല്‍ സുഹൃത്തിനയച്ച ഓഡിയോയിൽ മദ്യപിച്ചെന്നും വാഹനം അമിത വേഗത്തിലെന്നതടക്കം നിര്‍ണായക വിവരങ്ങൾ പൊലീസിന് ലഭിച്ചു. പ്രതികളുടെ ജാമ്യാപേക്ഷയിൽ വാദം കേട്ട ജില്ലാ കോടതി, മറ്റന്നാൾ വിധി പറയും.

അപകട ദിവസം രാവിലെ, 9:25 നാണ് ജോയൽ സുഹൃത്തിന് ശബ്ദ സന്ദേശമയച്ചത്. രാത്രി ഒരുമിച്ച് ബാറിൽ കയറി മദ്യപിച്ചു. സുഹൈൽ സജീവ് നേരത്തെ മദ്യിപിച്ചതിന് പുറത്താണ് വീണ്ടും മദ്യപിച്ചത്. ഞാനും ബീര്‍ കുടിച്ചു. ശേഷം കാറിൽ അമിത വേഗത്തിൽ പോയി. കാര്‍ ഒരു സ്കൂട്ടറിലിടിച്ചു. മൂന്ന് പേരും സ്പോട്ടിൽ തന്നെ മരിച്ചു. നിനവാണ് എന്നോടും അമീനോടും രക്ഷപ്പെട്ടോളാൻ പറഞ്ഞത്. അപകടവും മരണവും കണ്ടതിന്‍റെ വിറയൽ ഇപ്പോഴും മാറിയിട്ടില്ലെന്നുമാണ് ഒരു മിനിറ്റും 43 സെക്കന്‍റും നീണ്ട ശബ്ദ സന്ദേശത്തിലെ ഉള്ളടക്കം. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ, പ്രതികൾ ജില്ലാ കോടതിയെ സമീപിച്ചിരുന്നു. ജാമ്യേപക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷനും കൊല്ലപ്പെട്ട ഗോപികയുടെ കുടുംബത്തിന്‍റെ അഭിഭാഷകനും ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button