ജനക്ഷേമ പദ്ധതികൾ ഇല്ലതാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്: എംവി ജയരാജൻ

ലൈഫ് മിഷൻ പദ്ധതിയിൽ യുഡിഎഫ് സർക്കാരിന്റെ നീക്കത്തിനെതിരെ എംവി ജയരാജൻ. എല്ലാം ജനക്ഷേമ പദ്ധതികൾ ഇല്ലതാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്ന് എംവി ജയരാജൻ വ്യക്തമാക്കി. സ്ത്രീ സുരക്ഷ പദ്ധതികൾ കണക്ട് ടു വർക്ക് സ്കോളർഷിപ്പും പൂർണമായും നിർത്തലാക്കി. സാമൂഹ്യ സുരക്ഷ പെൻഷനെയും തകർത്തു. ഇപ്പോൾ ലൈഫ് മിഷൻ പദ്ധതിയെയും ഇല്ലാതാക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയിൽ ഒപ്പുവെച്ചെന്ന് സർക്കാർ വ്യക്തമാക്കിയതോടെ ലഭിക്കുന്ന വീടുകളിൽ പ്രധാനമന്ത്രിയുടെ പടം വെക്കണം. മാത്രമല്ല ലൈഫ് മിഷൻ പദ്ധതിയിൽ വീട് ലഭിക്കണമെങ്കിൽ ഒരു ലക്ഷം രൂപ വിഹിതം നൽകണം. പണം അങ്ങോട്ടു കൊടുത്തിട്ടും പ്രധാനമന്ത്രിയുടെ പടം ഒഴിവാകുന്നില്ല. അങ്ങനെയാണെങ്കിൽ ഇല്ലാതാകുന്നത്
എൻ്റെ വീട് എന്റെ അഭിമാനം എന്നതാണെന്നും അദ്ദേഹം പറഞ്ഞു.അധികാരത്തിൽ കയറി രണ്ടര മൂന്ന് മാസത്തിനിടയിൽ ജനക്ഷേമ പദ്ധതികൾ ഇല്ലതാക്കി മയക്ക്മരുന്ന് റാക്കറ്റ്, വിസ – തൊഴിൽ തട്ടിപ്പുകാർക്ക് മാത്രം സുരക്ഷ നൽകുന്ന ഒരു സർക്കാരായി യുഡിഎഫ് മാറിയെന്നും എംവി ജയരാജൻ കൂട്ടിചേർത്തു. പ്രതിപക്ഷത്ത് ഇരുന്ന സമയത്തും ലൈഫ് മിഷൻ പദ്ധതി തകർക്കാൻ ശ്രമിച്ചത് അധികാരത്തിൽ ഇരിക്കുന്ന സമയത്തും തുടരുകയാണ്. ലൈഫ് മിഷൻ പദ്ധതി യിൽ പണം നൽകാൻ ശേഷിയില്ലാത്തവർ എന്തും ചെയ്യുമെന്നും ചോദിച്ചു.
മദ്യമാഫിയ കോർപ്പറേറ്റുകളുമായും കേന്ദ്ര സർക്കാരുമായും ഡീൽ ഉണ്ടാക്കി പാവങ്ങൾക്ക് ഒരു സുരക്ഷ നൽകാതെ അവരെ ദുരിതത്തിലാക്കുകയാണെന്ന് അദ്ദേഹം കൂട്ടിചേർത്തു.




