കാറിന്റെ ടയർ പൊട്ടിത്തെറിച്ച് മൂന്നു പേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരാന്തകത്തിന് സമീപം കാറിൻ്റെ ടയർ പൊട്ടിത്തെറിച്ച് മൂ ന്ന് കോളജ് വിദ്യാർഥികൾ മരിച്ചു, നാല് പേ ർക്ക് പരിക്കേറ്റു. രാജ് പ്രസാദ്, ദുതേരൻ, ദീ പക് എന്നിവരാണ് മരിച്ചത്. ശനിയാഴ്ച പു ലർച്ചെയായിരുന്നു അപകടം.
പുതുച്ചേരിയിൽ നിന്ന് ചെന്നൈയിലെ കോ ളജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിക ളാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറിൻ്റെ പിൻവശത്തെ ട യർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വാഹന ത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയും റോ ഡിലേക്ക് മറിയുകയുമായിരുന്നു.
ഉടൻ തന്നെ പോലീസും രക്ഷപ്രവർത്തക രും സ്ഥലത്തെത്തി അപകടത്തിൽപ്പെട്ടവ രെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികി ത്സയിലായിരിക്കെ മൂന്നു പേരും മരണത്തി ന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ റാംപ്ര സാദ്, ലോകേശ്വവർ, ഹരികൃഷ്‌ണൻ, അനീ ശ്വർ എന്നിവർ ആശുപത്രിയിൽ ചികിത്സയി ൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.



