Uncategorized

സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ സീലിംഗ് തകര്‍ന്നിട്ട് ഒരാഴ്ച; കുട്ടികള്‍ പഠിക്കുന്നത് വരാന്തയിലിരുന്ന്; വാര്‍ത്തയ്ക്ക് പിന്നാലെ നടപടി

തിരുവനന്തപുരം: ആര്യനാട് പഴയതെരുവ് ഗവ. എല്‍പി സ്‌കൂള്‍ കെട്ടിടത്തിന്റെ തകര്‍ന്ന സീലിങ്ങിന്റെ പുനര്‍നിര്‍മാണം തുടങ്ങി. സീലിങ് ഇളകിവീണതിനെ തുടന്ന് കുട്ടികള്‍ വരാന്തയില്‍ ഇരുന്ന് പഠിക്കുന്നു എന്ന ട്വന്റിഫോര്‍ വാര്‍ത്തയ്ക്ക് പിന്നാലെയാണ് അതിവേഗ ഇടപെടല്‍. ഒരാഴ്ച മുന്‍പാണ് സീലിങ് അടര്‍ന്ന് വീണത്.

ക്ലാസ് മുറിക്കുള്ളിലെ മേല്‍ക്കൂരയ്ക്ക് കീഴെ സ്ഥാപിച്ച സീലിംഗ് തകര്‍ന്നു വീണത് ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ്. പിന്നാലെ, മഴ കൂടി ശക്തമായപ്പോള്‍ ഈ ക്ലാസുകളില്‍ ഇരുത്തി കുട്ടികളെ പഠിപ്പിക്കല്‍ ദുഷ്‌കരമാവുകയായിരുന്നു. ഈ ദുരവസ്ഥ തങ്ങള്‍ കാണുന്നത് കുട്ടികളെ സ്‌കൂളില്‍ കൊണ്ടുവിടാന്‍ ആയി കഴിഞ്ഞദിവസം എത്തിയപ്പോഴാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

നേരത്തെ, നിരവധി വിദ്യാര്‍ഥികള്‍ പഠിച്ചിരുന്ന ഈ സ്‌കൂളില്‍ ഒരു ഘട്ടത്തില്‍ തീരെ വിദ്യാര്‍ഥികള്‍ ഇല്ലാത്ത അവസ്ഥയില്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്‌കൂള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട ആലോചനകള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടെയാണ് പ്രദേശവാസികള്‍ തങ്ങളുടെ മക്കളെ ഇവിടേയ്ക്ക് കൊണ്ട് ചേര്‍ത്തത്. ഒന്നു മുതല്‍ നാലു വരെ ക്ലാസുകള്‍ ഉള്ള സ്‌കൂളില്‍ നിലവില്‍ ഒന്‍പത് കുട്ടികളാണ് പഠിക്കുന്നത്. സീലിങ്ങുകള്‍ തകര്‍ന്നുവീണ് ക്ലാസ് മുറിക്കുള്ളിലെ പഠനം ദുഷ്‌കരമായതോടെ വിദ്യാര്‍ഥികളെ നിലവില്‍ പഠിപ്പിക്കുന്നത് വരാന്തയില്‍ ഇരുത്തിയാണ്. തകര്‍ന്ന മേല്‍ക്കൂരയുടെ പുനര്‍നിര്‍മാണത്തെ കുറിച്ചുള്ള ചോദ്യത്തിന് സ്‌കൂള്‍ അധികൃതരുടെയും ഭരണസമിതിയുടെയും പ്രതികരണം നിര്‍മ്മാണം പുരോഗമിക്കുന്നു എന്നാണ്. എന്നാല്‍ കേവലം ഒരു മേല്‍ക്കൂരയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഇനിയും എത്ര ദിവസം വേണം എന്നാണ് രക്ഷിതാക്കളും നാട്ടുകാരും ചോദിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button