എം. ജി. എം ശാലേം സെക്കൻഡറി സ്കൂളിൽ വാർഷിക കായികമേള നടത്തി.

എം ജി.എം ശാലേം സെക്കൻഡറി സ്കൂളിൽ വാർഷിക കായികമേള ആവേശോജ്വലമായി സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ കായിക ക്ഷമതയും കൂട്ടായ്മയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോ
ടെ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച മേള വാശിയേറിയ മത്സരങ്ങൾക്ക് സാക്ഷ്യം വഹിച്ചു .
സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കേളകം എസ് ഐ മെൽവിൻ വിൻസെൻറ് മുഖ്യാതിഥിയായി. തൻ്റെ ഉദ്ഘാടന പ്രസംഗത്തിലൂടെ വിദ്യാർഥികളിൽ അച്ചടക്കം വളർത്തുന്നതിന് കായിക പരിപാടികൾ അനിവാര്യമാണെന്നും ലഹരി വസ്തുക്കൾക്ക് അടിമപ്പെടാതെ കലാകായിക രംഗങ്ങളിൽ വിദ്യാർഥികളെ സജീവമായി പങ്കെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി . സ്റ്റാഫ് സെക്രട്ടറി പ്രീജഎം. ടി .സ്വാഗത പ്രസംഗവും സ്കൂൾ മാനേജർ റവ ഫാദർ ജിനു ജോൺ, പ്രിൻസിപ്പൽ ടി.വി ജോണി ,പി ടി പ്രസിഡൻ്റ് രാജേഷ് കുമാർ വി.വി. , മദർപി.ടി.എ. പ്രസിഡണ്ട് ശ്രീജ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു .സ്കൂൾ ഹെഡ് ബോയ് സക്കറിയ ജോസ് നന്ദി പ്രകാശനവും നടത്തി
ദീപശിഖ പ്രയാണത്തോടെയാണ് മേള ആരംഭിച്ചത്.
വിവിധ ഹൗസുകൾ ആയി തിരിഞ്ഞ് ജൂനിയർ സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. സല്യൂട്ട് സ്വീകരിച്ചു കൊണ്ടുള്ള വിവിധ ഹൗസുകളുടെ മനോഹരമായ മാർച്ച് പാസ്‌റ്റോടെയാണ് മത്സരങ്ങൾക്ക് തുടക്കമായത്. ട്രാക്കിലും ഫീൽഡിലും വിദ്യാർത്ഥികൾ വാശിയോടെ മാറ്റുരച്ചു .23 ,24 എന്നീ രണ്ടു ദിവസങ്ങളിലായാണ് കായികമേള നടക്കുന്നത്.




