Uncategorized

ട്രെയിൻ യാത്രികയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നു; യുവാവ് പിടിയില്‍

തമ്പാനൂര്‍: ട്രെയിൻ യാത്രികയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്നയാളെ റെയില്‍വേ പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം സ്വദേശി മുഹമ്മദ് ഷാഫി (39) ആണ് പിടിയിലായത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.നിസാമുദ്ദീനില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന നിസാമുദ്ദീന്‍ എക്‌സ്പ്രസിന്‍റെ എ വണ്‍ കോച്ചിലെ യാത്രക്കാരിയുടെ 90,000 രൂപ വിലവരുന്ന വിവോ എസ് 200 ഫോണാണ് പ്രതി കവര്‍ന്നത്. കവര്‍ച്ചയുണ്ടായത് കായംകുളത്തിനും വര്‍ക്കലയ്ക്കും ഇടയ്ക്കാണ്. യാത്രക്കാരി നല്‍കിയ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ തൃശൂരില്‍ നിന്നാണ് മുഹമ്മദ് ഷാഫിയെ റെയില്‍വേ പോലീസ് പിടികൂടിയത്.

ഇയാള്‍ സ്ഥിരം മോഷ്ടാവാണെന്നും ഒരുമാസത്തിനിടെ 10 ഓളം മോഷണക്കേസുകളില്‍ ഇയാളുടെ പങ്കുണ്ടെന്നു തെളിഞ്ഞതായും പോലീസ് അറിയിച്ചു. റെയില്‍വേ പോലീസ് എസ്എച്ച്ഒ ബാലു ബി. നായര്‍, സ്‌ക്വാഡ് സി.ഐ. ജിബിന്‍, സിപിഒമാരായ സരിന്‍, ആദര്‍ശ് തിങ്കള്‍, മനോജ്, അനീഷ് എന്നിവര്‍ അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button