Uncategorized

ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു; യു​വാ​വ് ഒ​ളി​വി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ രാ​ജ​ന്ന സി​ർ​സി​ൽ ജി​ല്ല​യി​ൽ യു​വാ​വ് ഭാ​ര്യ​യെ കു​ത്തി​ക്കൊ​ന്നു. ഗാ​ണ്ടി​കോ​ട ജ്യോ​തി (28)യെ​യാ​ണ് ഭ​ർ​ത്താ​വ് പ​ല്ല​പ്പു സു​രേ​ഷ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. ആ​ക്ര​മ​ണം ത​ട​യാ​ൻ ശ്ര​മി​ച്ച ജ്യോ​തി​യു​ടെ അ​മ്മ യെ​ല്ല​മ്മ​യ്ക്കും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. സം​ഭ​വ​ത്തി​ൽ പ​ല്ല​പ്പു സു​രേ​ഷി​നെ​തി​രെ പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.പ​ല്ല​പ്പു സു​രേ​ഷ് ഗാ​ണ്ടി​കോ​ട ജ്യോ​തി​യു​ടെ ക​ഴു​ത്തി​ലും വ​യ​റി​ലും ഉ​ൾ​പ്പെ​ടെ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ കു​ത്തു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വ​തി സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.

മ​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ന്ന​റി​ഞ്ഞ് ത​ട​യാ​ൻ യെ​ല്ല​മ്മ എ​ത്തി​യെ​ങ്കി​ലും അ​യാ​ൾ അ​വ​രെ​യും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ യെ​ല്ല​മ്മ​യെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പൊ​ലി​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button