Uncategorized

ചന്ദ്രികയിലെ ലേഖനത്തിൽ വിശദീകരണവുമായി കെ എൻ എ ഖാദർ; ‘സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിച്ചതല്ല, എഴുതിയത് രാഷ്ട്രീയ സാധ്യതകൾ

മലപ്പുറം: പഴയ സിപിഐ – യുഡിഎഫ് ബന്ധത്തിന്റെ സാധ്യത ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ആവശ്യമെങ്കിൽ ഇരുകൂട്ടർക്കും യോജിക്കുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും കെ എൻ എ ഖാദർ ഏഷ്യാനെറ്റ് ന്യൂസിനോട്. ചന്ദ്രികയിലെ ലേഖനം സിപിഐയുമായി നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിന്റെ നിരീക്ഷണത്തിൽ എഴുതിയതാണ്. യുഡിഎഫിലേക്കുള്ള ക്ഷണമായി അതിനെ കാണേണ്ടതില്ലെന്നും കെ എൻ എ ഖാദർ വ്യക്തമാക്കി. എൽഡിഎഫിലെ ഉപനേതൃപദവിയെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മിൽ തർക്കം നടക്കുന്നതിനിടെ രാഷ്ട്രീയം മാറാതെ സിപിഐയ്ക്ക് യുഡിഎഫിലേക്ക് എത്താമെന്ന ചന്ദ്രികയിൽ എഴുതിയ ലേഖനത്തെ വിശദീകരിക്കുകയായിരുന്നു കെ എൻ എ ഖാദർ.

ദേശീയതലത്തിൽ സിപിഐയും സിപിഎമ്മും മുസ്ലീം ലീഗുമൊക്കെ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാണ്. ബിജെപിയുടെ ഭരണത്തിൽനിന്ന് ഇന്ത്യയെ മോചിപ്പിച്ച് ജനാധിപത്യവും ഭരണഘടനയ്ക്ക് അധിഷ്ഠിതവുമായ സദ്ഭരണം തിരിച്ചുകൊണ്ടുവരിക എന്നതാണ് ഈ പാർട്ടികളുടെ ലക്ഷ്യം. ഇന്ത്യൻ സഖ്യത്തിലെ പാർട്ടികൾ ഒരു സംസ്ഥാനത്ത് വെവ്വേറെ നിൽക്കുന്നതിൽ കുഴപ്പമില്ല. സിപിഐയുടെ സ്വാഭാവിക സഖ്യം കോൺഗ്രസുമായാണ്. സിപിഐയും സിപിഎമ്മും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പ്രത്യയശാസ്തരപരമായും രാഷ്ട്രീയപരമായവും നയപരമായും ധാരാളമുണ്ടെന്നും കെ എൻ എ ഖാദർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button