Uncategorized

ഡൽഹിയിൽ ഇന്ന് സിപിഐയുടെ ‘ബദലാവ് സരൂരി ഹേ’ മാർച്ച്; ഒരു ലക്ഷം പ്രവർത്തകർ അണിനിരക്കും

മൈതാനിയിൽ ഇന്ന് സിപിഐയുടെ ബദലാവ് സരൂരി ഹെ (മാറ്റം അനിവാര്യം) പ്രതിഷേധം. ഇന്ന് രാവിലെ 11 മണിക്കാണ് ബദലാവ് സരൂരി ഹെ പ്രതിഷേധം ആരംഭിക്കുക. സിപിഐ നേതാക്കൾക്ക് പുറമെ പ്രശാന്ത് ഭൂഷൺ, കപിൽ സിബൽ ഉൾപ്പെടെ നിരവധി പ്രമുഖരും സമരത്തെ അഭിസംബോധന ചെയ്യും. ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ സമര പരിപാടികൾ അവസാനിക്കും.

ഇതിനിടെ സമരം തകർക്കുന്നതിനായി ഉത്തർപ്രദേശിൽ നിന്നുള്ള സിപിഐ നേതാക്കളെ യോ​ഗി ആദിത്യനാഥ് സർക്കാർ വീട്ടു തടങ്കലിലാക്കയാതി സിപിഐ ആരോപിച്ചിരുന്നു. അഹ്സേഷം ബാഗ് (അലിഗഢ്), അമിത് യാദവ് (ഫറൂഖാബാദ്), പൂരൺ സിങ് (ആഗ്ര), സഹീദ് അൻവർ (ഗാസിയാബാദ്) എം ഹസൻ സാം ഭാലി (സംഭാൽ), രാം ശങ്കർ ലാൽ (ഷാജഹാൻപൂർ) എന്നീ ജില്ലാ സെക്രട്ടറിമാരെയും ചില പ്രാദേശിക നേതാക്കളെയുമാണ് വീട്ടുതടങ്കലിൽ ആക്കിയിരിക്കുന്നതെന്നാ സിപിഐ ആരോപിച്ചത്. തുടങ്ങിയവരെയും പ്രാദേശിക നേതാക്കളെയുമാണ് തടങ്കലിലാക്കിയത്. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രത്യേക ട്രെയിനുകൾ റദ്ദാക്കി പങ്കാളിത്തം ഇല്ലാതാക്കാനുള്ള നീക്കം പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇത്തരത്തിലൊരു കുതന്ത്രം സർക്കാർ പയറ്റുന്നതെന്ന് ഡി രാജ കുറ്റപ്പെടുത്തി. ഇക്കാര്യത്തിൽ അടിയന്തര നടപടി ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് സിപിഐ നേതാക്കൾ കത്തയച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button