Uncategorized

ടൂറിസ്റ്റ് ബസിനെ മറികടക്കുന്നതിനിടെ നിയന്ത്രണം വിട്ട കാറിടിച്ചു കാൽനടയാത്രക്കാരന് ഗുരുതര പരിക്ക്

​കേളകം: ടൂറിസ്റ്റ് ബസിനെ മറികടക്കാൻ ശ്രമിച്ച കാറിടിച്ചു കാൽനടയാത്രക്കാരനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. താഴെ ചാണപ്പാറ സ്വദേശി ആലക്കര കുഞ്ഞച്ചനാണ് അപകടത്തിൽ പരിക്കേറ്റത്.
​വെള്ളിയാഴ്ച രാവിലെ ചാണപ്പാറ ടൗണിലേക്ക് നടന്നു വരികയായിരുന്ന കുഞ്ഞച്ചനെ, കേളകം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. മുൻപിലുണ്ടായിരുന്ന ടൂറിസ്റ്റ് ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലൂടെ നടന്നു പോകുകയായിരുന്ന അദ്ദേഹത്തിന്റെ മേൽ പാഞ്ഞുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
​അപകടത്തിൽ തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ കുഞ്ഞച്ചനെ ഉടൻ തന്നെ ഇരിട്ടി അമലാ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button