Uncategorized

നേപ്പാൾ മിന്നൽ പ്രളയം; നദികളില്‍ ജലനിരപ്പ് ഉയരുന്നു, ബിഹാറിൽ ആശങ്ക

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ ബിഹാറില്‍ ആശങ്ക. നേപ്പാളിലെ മഴയും പ്രളയ ജലം ഒഴുകിയെത്തുന്നതും ബിഹാറില്‍ ആശങ്ക ഉയർത്തുന്നു. പല നദികളിലെയും ജലനിരപ്പ് അപകട നിലയ്ക്ക് മുകളിലെത്തി. ഗംഗ, ഗണ്ഡക്, കോസി, ബുർഹി ഗണ്ഡക് നദികളിലെ ജലനിരപ്പ് ഉയർന്ന്തന്നെയാണ് ഉള്ളത്.

പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് ഗണ്ഡക് നദിയിലെ ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന്, വാൽമീകി നഗറിലെ ബാരേജിന്റെ 36 ഷട്ടറുകളും തുറന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ ഗണ്ഡക് ബാരേജിൽ നിന്ന് ഏകദേശം 1.02 ലക്ഷം ക്യുസെക്സ് വെള്ളമാണ് തുറന്നുവിട്ടത്.

നേപ്പാളിൽ വീണ്ടും പ്രളയ സാധ്യത മുന്നറിയിപ്പ് നൽകിയ പശ്ചാത്തലത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളും നിരീക്ഷണത്തിലാണ്. പ്രളയജലം ഒഴുകിയെത്തുന്നതിനാല്‍ യുപിയിലും ജാഗ്രത തുടരുകയാണ്. ഉത്തരാഖണ്ഡിലെ 13 ഹിമതടാകങ്ങളിലും അപകട സാധ്യതയുണ്ടെന്ന് റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ കർശന നിരീക്ഷണത്തിനും തുടർനടപടികൾക്കും മുഖ്യമന്ത്രി പുഷ്കര്‍ സിങ് ധാമി നിര്‍ദേശം നല്‍കി.

അതേസമയം, മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 579 ആയി. കഠ്‌മണ്ഡുവിലേക്കുള്ള ഇന്ത്യൻ വ്യോമസേനയുടെ മൂന്നാം വിമാനം പുറപ്പെട്ടു. ഡോക്ടര്‍മാരടക്കമുള്ള മെഡിക്കല്‍ ടീമും ടണല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള സംഘവുമാണ് വിമാനത്തിൽ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button