Uncategorized

സമ​ഗ്ര സുരക്ഷാ പരിശോധനാ സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാറിൽ; കേസ് നടത്തിപ്പിനായി കേരളത്തിന് പുതിയ അഭിഭാഷകസം​ഘം

തിരുവനന്തപുരം: സമ​ഗ്ര സുരക്ഷാ പരിശോധന സമിതി സെപ്റ്റംബർ ഒന്നിന് മുല്ലപ്പെരിയാർ അണക്കെട്ട് സന്ദർശിക്കും. സുപ്രീംകോടതി നിർദേശിച്ചത് പോലെ സമ്പൂർണ സുരക്ഷ പരിശോധന നടത്തണമെന്നാണ് കേരളത്തിന്റെ ആവശ്യം. പരിശോധനയ്ക്ക് തയ്യാറായില്ലെങ്കിൽ കേരളം സുപ്രീംകോടതിയെ സമീപിക്കും. കേസ് നടത്തിപ്പിനായി പുതിയ അഭിഭാഷകസംഘത്തെയും കേരളം നിയോ​ഗിച്ചു.അണക്കെട്ടിലെ പരിശോധനയ്ക്ക് ശേഷം കേരളം ഉന്നതതല യോ​ഗം വിളിക്കും.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയിൽ കേരളത്തിന് ആശങ്കയുണ്ടെന്ന് മന്ത്രി മോൻസ് ജോസഫ് പറഞ്ഞു. ഡാമിന്റെ സുരക്ഷ വീണ്ടും പരിശോധിക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. കേരളത്തിന് പുതിയ ഡാം എന്നതാണ് നിലപാട്. അതിന് അനുകൂലമായ തീരുമാനം സുപ്രീംകോടതിയിൽനിന്നോ തമിഴ്നാടിന്റെ ഭാ​ഗത്തുനിന്നോ ഉണ്ടായില്ല. ഈ സാഹചര്യത്തിൽ നിലവിലെ ഡാം സുരക്ഷിതമാണ് എന്ന് കണക്കാക്കുന്നതിൽ നമുക്ക് നിശ്വാസമില്ല. അതുകൊണ്ടാണ് സുരക്ഷ പരിശോധിക്കണമെന്നത് ആവർത്തിച്ച് ഉന്നയിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button