മാന്തവാടി-മട്ടന്നൂർ എയർപോർട്ട് റോഡ് നിർമ്മാണം വേഗത്തിലാക്കണം: കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമ്മിറ്റി

മാനന്തവാടി മട്ടന്നൂർ എർപോർട്ട് റോഡ് നടപടിക്രമങ്ങൾ പൂർത്തിയാക്കി എത്രയും വേഗം റോഡ് നിർമ്മാണം ആരംഭിക്കണമെന്ന് ഇന്ന് ചേർന്ന ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം കമിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് ശ്രീ ജോണി ആ മക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ നെഹ്റു ട്രോഫി വള്ളം കളിയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നടുഭാഗം ചുണ്ടന്റെ അഭിമാന താരം കൊട്ടിയൂർ സ്വദേശി റിച്ചാർഡ് ജയ്സൺ നങ്ങിണിയെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഇന്ദിര ശ്രീധരൻ മെമെന്റോ നല്കി ആദരിച്ചു.
കസ്തൂരി രംഗൻ റിപ്പോർട്ടുമായി ബന്ധപ്പെട്ട ഏഴാമത് വിജ്ഞാപനം സംബന്ധിച്ച് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾക്ക് പഞ്ചായത്ത് ഭരണസമിതിയുടെയും വിവിധ സംഘടനകളെയും വ്യക്തികളെയുംപരാതികൾ നൽകുന്നതിന് തീരുമാനിച്ചു ചുമതലപ്പെടുത്തി
കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ മണ്ഡലം ഭാരവാഹികൾ കർഷക കോൺഗ്രസ് ഭാരവാഹികൾ
പോഷക സംഘടന മണ്ഡലം പ്രസിഡണ്ട്മാർ ബൂത്ത് പ്രസിഡൻറ് മാർ വാർഡ് പ്രസിഡണ്ടുമാർ
എന്നിവർ പങ്കെടുത്തു



