Uncategorized

ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം തുടരുന്നു’; ബിജെപിക്കും ആർഎസ്എസിനുമെതിരെ രാഹുൽ ഗാന്ധി

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലും ഉത്തരേന്ത്യയിലും ദളിത് വിവേചനം ഇന്നും തുടരുന്നതായി രാഹുല്‍ ഗാന്ധി. രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെ എത്തിയ മൈതാനം ശുദ്ധികലശം നടത്തുകയും രാജസ്ഥാനിലെ പ്രതിപക്ഷ നേതാവ് ക്ഷേത്രത്തില്‍ പോയാല്‍ ശുദ്ധികലശം നടത്തുകയും ചെയ്യുന്നു. ഇതിനു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

വിദ്യാലയങ്ങളില്‍, ചായക്കടയില്‍, കല്യാണത്തില്‍, കുടിവെള്ളത്തില്‍ എല്ലായിടത്തും വിവേചനം നിലനില്‍ക്കുകയാണ്. ബിജെപിയും, ആര്‍എസ്എസും ദലിത് നേതാക്കളെ അധിക്ഷേപിക്കുന്നുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ഇത് കുറ്റകരമാണ്. ദലിതര്‍ കയറിയ സ്ഥലങ്ങളില്‍ ശുദ്ധീകരണം നടത്തിയത് ബിജെപി ആര്‍എസ്എസ് ആളുകളാണ്. അവര്‍ക്കും ബഹുമാനം വേണമെന്നത് ഇരുവിഭാഗങ്ങളും ആഗ്രഹിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി തുറന്നടിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button