Uncategorized

ആഴക്കടലിലെ ‘നിധി’ തേടാന്‍ ഇന്ത്യ; മത്സ്യബന്ധന മേഖലയ്ക്ക് പുതിയ വാതില്‍ തുറക്കുന്നു

ഇന്ത്യയുടെ വാണിജ്യ ആഴക്കടല്‍ മത്സ്യബന്ധന മേഖല വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍ ലെറ്റര്‍ ഓഫ് ഓതറൈസേഷനും തീരുവകളില്ലാത്ത മത്സ്യബന്ധന പരിഷ്‌കാരങ്ങളും കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചിരിക്കുകയാണ്. ഇന്ത്യയുടെ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണിലോ രാജ്യാന്തര സമുദ്രാതിര്‍ത്തിയിലോ ഇന്ത്യന്‍ കപ്പലുകള്‍ പിടിക്കുന്ന മീനുകള്‍ക്ക് തീരുവ ഉണ്ടാകില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. ഈ മീനുകള്‍ വിദേശ തുറമുഖങ്ങളില്‍ ഇറക്കുന്നത് ചരക്ക് കയറ്റുമതിയായി കണക്കാക്കുകയും ചെയ്യും.

സെന്റര്‍ ഫോര്‍ മറൈന്‍ ലിവിങ് റിസോഴ്സസ് ആന്‍ഡ് ഇക്കോളജി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം 200 മീറ്ററിന് താഴെയുള്ള സമുദ്രഭാഗങ്ങളില്‍ വന്‍ മത്സ്യസമ്പത്താണ് ഉപയോഗിക്കപ്പെടാതെ കിടക്കുന്നത്. ആഴക്കടല്‍ ചെമ്മീന്‍, പെര്‍ച്ചുകള്‍, സ്‌കോംബ്രോയിഡുകള്‍, ഫ്‌ലാറ്റ് ഫിഷുകള്‍, ഈലുകള്‍ എന്നിവ ഇവിടെ ധാരാളമായുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button