Uncategorized
തൊഴിലാളി ഷോക്കേറ്റ് മരിച്ചു.

കോഴിക്കോട്:കൊടുവള്ളി- വാവാട് വെച്ച് വീട്ടുമുറ്റം വൃത്തിയാക്കുന്നതിനിടെ പ്രഷർ പമ്പിൽ നിന്നും ഷോക്കേറ്റ് തൊഴിലാളി മരിച്ചു.
വാവാട് മാട്ടാംപൊയിൽ രവീന്ദ്രൻ (58)ആണ് മരിച്ചത്. വീടുനു സമീപത്തെ മറ്റൊരു വീട്ടിൽ ജോലിക്കിടെ വൈകുന്നേരമായിരുന്നു അപകടo.
ഉടൻ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.



