Uncategorized

ക​ണ്ണൂ​രി​ൽ റോ​ബോ​ട്ട് കളിപ്പാട്ടത്തിനുള്ളി​ൽ ഒ​ളി​പ്പി​ച്ച് മ​യ​ക്കു​മ​രു​ന്നു ക​ട​ത്ത്; യു​വാ​വ് അ​റ​സ്റ്റി​ൽ

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ റോ​ബോ​ട്ട് കളിപ്പാട്ടത്തിൽ ഒ​ളി​പ്പി​ച്ച് മ​യ​ക്കുമ​രു​ന്ന് ക​ട​ത്ത്. വി​ദ​ഗ്‌​ധ​മാ​യ നീ​ക്ക​ത്തി​ൽ പ്ര​തി​യെ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സും ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് അ​റ​സ്റ്റു ചെ​യ്‌​തു. പി​ണ​റാ​യി പു​ത്ത​ൻ​ക​ണ്ടം സ്വ​ദേ​ശി എ. ​ഫൈ​സ​ൽ (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് 20.5 ഗ്രാം ​എം​ഡി​എം​എ​യു​മാ​യി ഫൈ​സ​ൽ വ​ല​യി​ലാ​കു​ന്ന​ത്. ടോ​യി​സ് ബം​ഗ​ളൂ​രു​വി​ൽ നി​ന്ന് പാ​ഴ്സ​ൽ വ​ഴി അ​യ​ച്ച​താ​ണെ​ന്ന് ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ക​ണ്ണൂ​ർ സി​റ്റി പോലീ​സ് ക​മ്മീ​ഷ​ണ​ർ ബി.​വി. വി​ജ​യ ഭാ​ര​ത് റെ​ഡ്ഡി ഐ​പി​എ​സി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ പി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്‌​സി​പി​ഒ ബി​ജു, സി​പി​ഒമാ​രാ​യ ജി​ഷാ​ന്ത്, റാ​സിം, ഡാ​ൻ​സാ​ഫ് ടീം ​അം​ഗ​ങ്ങ​ൾ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത​ത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button