Uncategorized

ലോകകപ്പിലെ സംഘർഷം: അർജൻ്റീനയ്ക്കെതിരെ കർശന നടപടി; താരങ്ങൾക്ക് വിലക്കും വൻതുക പിഴയും

ലോകകപ്പിന് ശേഷം നടന്ന അനിഷ്ട സംഭവങ്ങളിൽ അർജൻ്റീനയ്ക്കെതിരെ കടുത്ത ശിക്ഷാ നടപടികൾ സ്വീകരിച്ച് ഫിഫ. മത്സരത്തിൽ എതിർ ടീമിലെ താരങ്ങൾക്കെതിരെ ഉണ്ടായ ആക്രമണത്തിലും മറ്റ് പ്രശ്നങ്ങളിലുമാണ് ഫിഫ അച്ചടക്ക സമിതിയുടെ കടുത്ത നടപടികൾ. ഫൈനലിലെ തോൽവിക്ക് പിന്നാലെയായിരുന്നു അച്ചടക്ക നടപടിക്ക് ഇടയാക്കിയ കൂടിതൽ സംഭവങ്ങൾ അരങ്ങേറിയത്.

ലിയാൻഡ്രോ പരേഡസിന് 10 മത്സരങ്ങളിലും നാഹുവൽ മോളിനയ്ക്ക് ഏഴ് മത്സരങ്ങളിലും വിലക്ക് ഏർപ്പെടുത്തി. തൊണ്ണൂറായിരം രൂപയുടെ പിവയും ഇവരുടെ മേൽ ചുമത്തിയിട്ടുണ്ട്. സ്പാനിഷ് താരം ഗാവി, അർജന്റീനയുടെ തിയാഗോ അൽമാഡ എന്നിവർക്ക് ഒരു മത്സരത്തിൽ വിലക്കും 30,000 ഡോളർ പിഴയും വിധിച്ചു.

താരങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് അന്താരാഷ്ട്ര മത്സരങ്ങളിലായിരിക്കും നടപ്പിലാകുക. അർജന്റീന ഫുട്ബോൾ അസോസിയേഷന് 3,21,000 ഡോളർ പിഴയും ഫിഫ ചുമത്തി. കാണികളെ അധിക്ഷേപിച്ചതിനും വംശീയ അധിക്ഷേപം നടത്തിയതിനുമാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനൽ ജയത്തിന് ശേഷം ബ്രിട്ടീഷ് അധീനതയിലുള്ള ഫാക്ക്‌ലാന്റ് ദ്വീപുകളിൽ അർജന്റീനയ്ക്ക് പരമാധികാരമുണ്ടെന്ന് കാണിക്കുന്ന ബാനർ ഉയർത്തുകയും ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button