Uncategorized

‘സ്കൂൾ സന്ദർശനതിനെത്തിയ സിജെപി പ്രവർത്തകരെ ബിജെപി ആക്രമിച്ചു’: അശുതോഷ് റാങ്കയ്ക്കെതിരെ നടന്ന ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ

അശുതോഷ് റാങ്കയ്ക്ക് എതിരെ നടന്ന ആക്രമണത്തെ അപലപിച്ച് എസ്എഫ്ഐ. സ്കൂൾ സന്ദർശനതിനെത്തിയ സിജെപി പ്രവർത്തകരെ ബിജെപി ആക്രമിച്ചതായും എസ്എഫ്ഐ പറഞ്ഞു.

സ്കൂളുകളിൽ മാധ്യമ പ്രവർത്തകാർക്ക് അനുമതി നിഷേധിച്ച സർക്കുലർ രാജ്യസ്ഥാൻ സർക്കാർ പിൻവലിക്കണമെന്നും എസ് എഫ് ഐ ആവശ്യപ്പെട്ടു. സ്കൂൾ ബച്ചാവോ മൂവ്മെന്റ് ശക്തിപ്പെടുത്തുമെന്നും എസ് എഫ് ഐ പറഞ്ഞു. സ്കൂളുകൾ മെച്ചപ്പെടുത്തുന്നതിനായി ശക്തമായ ക്യാമ്പയിൻ നടത്തും. മറ്റ് സംഘടനകളോടും പ്രതിപക്ഷ പാർട്ടികളോടും ഒരുമിച്ച് പ്രവർത്തിക്കാൻ ആവശ്യപ്പെടുന്നു.

ജാദവ് പൂർ യൂണിവേഴ്സിറ്റിയിലെ എബിവിപി ആക്രമണത്തിലും എസ് എഫ് ഐ പ്രതികരിച്ചു. വിദ്യാർത്ഥികൾക്ക് എസ് എഫ് ഐയുടെ ഐക്യദാർഢ്യമെന്നും സിജെപിയുമായി സഹകരിക്കാൻ എസ് എഫ് ഐ തയ്യാറാണെന്നും അവർ അറിയിച്ചു.

എല്ലാ മൂവ്മെന്റുകളെയും സ്വാഗതം ചെയ്യുന്നു. കുട്ടികളുടെ ഭാവി സംരക്ഷിക്കപ്പെടണം എന്നതാണ് പ്രധാനമെന്നും എസ് എഫ് ഐ വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button