Uncategorized
മുത്തങ്ങ അബ്ദുള്‍ സലാം വധശ്രമക്കേസ്; എം ഗീതാനന്ദന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ജാമ്യം

കൊച്ചി: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട അബ്ദുള്‍ സലാം വധശ്രമക്കേസില്‍ പ്രതികള്‍ക്ക് ജാമ്യം. ഒന്നാം പ്രതിയും ആദിവാസി ഗോത്രമഹാസഭാ നേതാവുമായ എം ഗീതാനന്ദന്‍, മൂന്നാം പ്രതി ബിനു, അഞ്ചാം രമേശന്‍ കോയാലിപ്പുര, പതിനൊന്നാം പ്രതി അനില്‍ കുമാര്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. കര്‍ശന വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. 46,000 രൂപ വീതം പിഴത്തുക കെട്ടിവെയ്ക്കണമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് ആള്‍ ജാമ്യം നില്‍ക്കണമെന്നും ജാമ്യവ്യവസ്ഥയില്‍ പറയുന്നു. കല്‍പ്പറ്റ വിചാരണക്കോടതി വിധിയില്‍ പിഴവുണ്ടെന്നും കോടതി നിരീക്ഷിച്ചു.




