Uncategorized

തിരുവനന്തപുരം മില്‍മയില്‍ വന്‍ ഭൂമി തട്ടിപ്പിനും ശ്രമം; ഭരണസമിതി അറിയാതെ സ്ഥലം ഏറ്റെടുക്കാന്‍ എംഡിയുടെ ശ്രമം

തിരുവനന്തപുരം: തിരുവനന്തപുരം മില്‍മയില്‍ വന്‍ഭൂമി തട്ടിപ്പിനും ശ്രമം. ഭരണസമിതി അറിയാതെ മോഡേണ്‍ ഡയറി സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനാണ് മാനേജിംഗ് ഡയറക്ടര്‍ രാരാരാജ് ശ്രമിച്ചത്. മോഡേണ്‍ ഡയറി സ്ഥാപിക്കാന്‍ പത്ത് ഏക്കര്‍ ഭൂമി മാത്രമാണ് ആവശ്യമെന്നിരിക്കെ ഭരണസമിതി അനുമതി ഇല്ലാതെ 50 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു ശ്രമം. ഭരണസമിതിയുടെ ആഭ്യന്തര അന്വേഷണവും എം ഡി അട്ടിമറിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. ഭരണസമിതിയെ തെറ്റിദ്ധരിപ്പിക്കാനും എംഡി ശ്രമിച്ചതിന്റെ തെളിവ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

സ്ഥലം ആവശ്യപ്പെട്ട് പത്ര പരസ്യം നല്‍കിയതും ഭരണസമിതി അറിയാതെയാണ്. എംഡി രാരാരാജിന്റെ നടപടി കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് ഭരണസമിതിയുടെ വിലയിരുത്തല്‍. ഭരണസമിതിയുടെ ആഭ്യന്തര അന്വേഷണം അടക്കം എംഡി അട്ടിമറിച്ചിരുന്നു. അന്വേഷണ സമിതിക്ക് രേഖകള്‍ നല്‍കാതെയായിരുന്നു രേഖകള്‍ അട്ടിമറിച്ചത്.

മില്‍മയില്‍ പാല്‍ കുപ്പി ടെണ്ടര്‍ അട്ടിമറി സംബന്ധിച്ച വാര്‍ത്തയും നേരത്തെ പുറത്തുവന്നിരുന്നു. ടെണ്ടര്‍ അട്ടിമറിച്ചത് എംഡി രാരാരാജാണെന്നായിരുന്നു കണ്ടെത്തല്‍. ചട്ടങ്ങള്‍ കാറ്റില്‍ പറത്തി എംഡി രാരാരാജ് നടത്തിയ ദുരൂഹ ഇടപെടലിന്റെ തെളിവുകള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു. കരാര്‍ ലഭിച്ച ‘ക്ലിയര്‍ പെറ്റി’നെ ഒഴിവാക്കി നിലവിലെ വിതരണക്കാരായ TPAC സ്‌കൈ പെറ്റിനെ സഹായിക്കാനാണ് ശ്രമം നടന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button