Uncategorized
ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവം; യുവാവ് അറസ്റ്റിൽ

കൊല്ലം: ഓട്ടിസം ബാധിച്ച പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പൂതക്കുളം വലിയവിള പുത്തൻവീട്ടിൽ ടി.ശരത് (37) ആണ് പിടിയിലായത്. പരവൂർ കലക്കോട് സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
പരവൂർ പോലീസിന്റെ പിടിയിലായ ശരത് റിമാൻഡിലാണ്. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. 2024 ൽ പിതാവ് ശശിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായിരുന്നു ശരത്. ഈ കേസിൽ ശരത്തിനെ കോടതി വെറുതെ വിട്ടിരുന്നു.




