Uncategorized
എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം: പോത്തൻകോടിന് സമീപം കൊയ്ത്തൂർകോണത്ത് എംഡിഎംഎയും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കൊയ്ത്തൂർകോണം ആനക്കോട് സ്വദേശി വിഷ്ണു, കല്ലറ പഴയചന്ത സ്വദേശി പ്രവീൺ കുമാർ എന്നിവരാണ് പിടിയിലായത്.ആളൊഴിഞ്ഞ റബ്ബർ തോട്ടത്തിൽ ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു ഇരുവരും. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്.
ചെറുകിട വിൽപ്പനയ്ക്കായി എംഡിഎംഎ ചെറിയ കവറുകളിലേക്ക് മാറ്റുന്നതിനിടെയാണ് സംഘം എത്തി ഇവരെ പിടികൂടിയത്. ഇവരിൽനിന്ന് 24 ഗ്രാം എംഡിഎംഎയും 53 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.




