Uncategorized
കോഴിക്കോട് മകന്റെ അടിയേറ്റ് അച്ഛൻ മരിച്ചു

കോഴിക്കോട് വെള്ളിപ്പറമ്പിൽ മകൻ്റെ അടിയേറ്റ് അച്ഛൻ മരിച്ചു. വെള്ളിപറമ്പ് മക്കിനിയാട്ട് സ്വദേശി ശശിധരൻ ആണ് മദ്യലഹരിയിലായിരുന്ന മകൻ അഭിരാമിന്റെ അടിയേറ്റ് മരിച്ചത്. 64 വയസ്സായിരുന്നു പ്രായം
മകന്റെ മർദനത്തിൽ ശശിധരന്റെ തലയ്ക്ക് അടിയേറ്റിരുന്നു. പുലർച്ചെ പന്ത്രണ്ടരയോടെയാണ് നാടിനെ നടുക്കിയ ക്രൂര കൊലപാതകം നടന്നത്. മകൻ അഭിരാമിന്റെ മർദനത്തിൽ ഗുരുതരമായി പരുക്കേറ്റ ശശിധരനെ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ഉടൻ മരണം സംഭവിച്ചിരുന്നു.




