Uncategorized
യുഎസ് സർവ്വകലാശാലയ്ക്ക് 190 കോടി രൂപ സംഭാവന; പുതിയ എ ഐ കോളേജിന് ഇന്ത്യൻ ദമ്പതികളുടെ പേര് നൽകും

വാഷിംഗ്ടൺ: യു എസ് സർവകലാശാലയ്ക്ക് (20 മിലൺ ഡോളർ) 190 കോടി സംഭാവന നൽകി ഇന്ത്യൻ ദമ്പതികൾ. ഇന്ത്യൻ വംശജരായ വികാസ് സിൻഹയും അനുരാധ സിൻഹയുമാണ് ഈ ദമ്പതികൾ. ഇതിന് പിന്നാലെ നോർത്ത് ടെക്സസ് സർവ്വകലാശാലയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, അഡ്വാൻസ്ഡ് അനലിറ്റിക്സ് എന്നിവയ്ക്കായി ആരംഭിക്കുന്ന പുതിയ കോളേജിന് ഇരുവരുടെയും പേര് നൽകും. 20 ദശലക്ഷം ഡോളർ സംഭാവനയായി നൽകിയതിനെ തുടർന്ന് ‘അനുരാധ ആൻഡ് വികാസ് സിൻഹ കോളേജ് ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് അഡ്വാൻസ്ഡ് അനലിറ്റിക്സ്’ എന്നാണ് കോളേജ് അറിയപ്പെടുക




