Uncategorized
കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ 80 ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിച്ചു.

കേളകം: രാജ്യത്തിന്റെ 80 ാം സ്വാതന്ത്ര്യ ദിനം കേളകം തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വിവിധ പരിപാടികളോടെ ആചരിച്ചു. സ്കൂൾ പ്രിൻസിപ്പാൾ എന്‍ ഐ ഗീവർഗീസ് പതാക ഉയർത്തി. പിടിഎ പ്രസിഡണ്ട് ജിൽസ് വർഗീസ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ഹെഡ്മാസ്റ്റർ എം വി മാത്യു, മദേഴ്സ് ഫോറം പ്രസിഡണ്ട് ജിമോൾ, പിടിഎ വൈസ് പ്രസിഡണ്ട് അമ്പിളി ടി ഡി, സ്റ്റാഫ് സെക്രട്ടറി സീന ഇ എസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ദേശീയ ഗാനം, ദേശഭക്തിഗാനം, ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവയും ഉണ്ടായിരുന്നു. തുടർന്ന്, കുട്ടികൾക്ക് മധുര പലഹാരം വിതരണം ചെയ്തു.




