Uncategorized

കാസർ​ഗോഡ് എംഡിഎംഎ കേസ്; പ്രതികളുടെ രാജ്യാന്തരബന്ധം എൻസിബി പരിശോധിക്കും

കാസർ​ഗോഡ് നിന്ന് എംഡിഎംഎയുമായി പിടിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കേസിൽ നാർകോട്ടിക്‌സ്‌ കൺട്രോൾ ബ്യൂറോ വിവരശേഖരണം തുടങ്ങി. പ്രതികളുടെ രാജ്യാന്തരബന്ധം എൻസിബി പരിശോധിക്കും. പ്രതിയായ പെരുമ്പാവൂർ അറയ്‌ക്കപ്പടി സ്വദേശി പി എ അബ്ദുൾ സലാം നിരവധി വിദേശയാത്രങ്ങൾ നടത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികൾ ഹവാല ഇടപാട്‌ കണ്ണികളാണൊ എന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എൻസിബി വിവരങ്ങൾ ശേഖരിക്കുന്നത്‌. ഉന്നത രാഷ്ട്രീയ നേതാക്കളുമായുള്ള ബന്ധം മറയാക്കി പ്രതികൾ എംഡിഎംഎ കടത്ത് നടത്തിയതായും സൂചനയുണ്ട്.

കഴിഞ്ഞ ദിവസമാണ് പ്രതികളുടെ വിദേശയാത്രകളിൽ സംശയം ഉണർന്നത്. മുഖ്യപ്രതിയായ അബ്ദുൾ സലാം ഒരു വർഷത്തിനിടയിൽ ആറ് തവണയാണ് വിദേശയാത്രകൾ നടത്തിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button