Uncategorized
‘ഗര്‍ഭിണിയാക്കി ബന്ധത്തില്‍ നിന്ന് പിന്മാറി’; യുവതിയുടെ പരാതിയില്‍ DCRB സിഐയ്ക്ക് സസ്പെന്ഷന്

പത്തനംതിട്ട: യുവതിയുടെ പരാതിയില്‍ ജില്ലാ ക്രൈം റെക്കോര്‍ഡ് ബ്യൂറോ (ഡിസിആര്‍ബി) സിഐയ്ക്ക് സസ്പെന്ഷന്. സി ഐ ടി കെ വിനോദ് കൃഷ്ണയെയാണ് സസ്പെന്‍ഡ് ചെയ്തത്. 28കാരിയെ ഗര്‍ഭിണിയാക്കി ബന്ധത്തില്‍ നിന്ന് പിന്മാറിയതായാണ് പരാതി. ജോലിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ സിഐ എത്തിയപ്പോള്‍ യുവതിയുമായി ഒരുമിച്ച് താമസിച്ചിരുന്നു.
കേസ് അന്വേഷണത്തിന് ഹൈദരാബാദില്‍ പോയപ്പോഴും യുവതിയെ ഒപ്പം കൂട്ടിയതായും പരാതിയില്‍ പറയുന്നു. ആദ്യ ഭാര്യയെ ഡിവോഴ്സ് ചെയ്ത ശേഷം വിവാഹം കഴിക്കാമെന്ന് ടി കെ വിനോദ് കൃഷ്ണ വാഗ്ദാനം നല്‍കിയിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. വാഗ്ദാനം പാലിക്കപ്പെടാതായതോടെ മേലുദ്യോഗസ്ഥര്‍ക്ക് യുവതി പരാതി നല്‍കുകയായിരുന്നു. നിലവില്‍ ക്രിമിനല്‍ കേസ് വേണ്ടെന്ന നിലപാടിലാണ് യുവതി.




