Uncategorized
’50 രൂപ എക്‌സ്ട്രാ’, മദ്യത്തിന് കൈക്കൂലി; പരാതിയില്‍ ഇടപെട്ട് മന്ത്രി എം ലിജു

തിരുവനന്തപുരം: കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യത്തിന് കൈക്കൂലി വാങ്ങിയെന്ന് പരാതി. ബില്‍ തുകയ്ക്ക് പുറമെ ജീവനക്കാര്‍ 50 രൂപ കൂടി ആവശ്യപ്പെടുന്നുവെന്നാണ് പരാതി. കൊല്ലം കരുനാഗപ്പള്ളി ബിവറേജസ് ഔട്ട്‌ലെറ്റിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ജീവനക്കാര്‍ പണം വാങ്ങുന്ന ദൃശ്യം ഉള്‍പ്പെടെ അയച്ചുകൊണ്ടാണ് എക്‌സൈസ് മന്ത്രി എം ലിജുവിന് പരാതി നല്‍കിയിരിക്കുന്നത്.
വിഷയത്തില്‍ ഉടന്‍ തന്നെ മന്ത്രി ഇടപെട്ടു. പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. അന്വേഷിച്ച് ഉടന്‍ നടപടിയെടുക്കാന്‍ ബെവ്കോ സിഎംഡിക്ക് മന്ത്രി നേരിട്ട് നിര്‍ദേശം നല്‍കുകയായിരുന്നു. ബെവ്കോയുടെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം പരാതിയില്‍ അന്വേഷണം നടത്തും.




