ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് വയോധികയായ മാതാവിനെ മർദ്ദിച്ച സംഭവത്തിൽ മകൻ റിമാൻറിൽ.

ഇരിട്ടി : ലഹരി ഉപയോഗിക്കാൻ പണം നൽകാത്തതിന് വയോധികയായ മാതാവിനെ മർദ്ദിച്ച സംഭവത്തിൽ മകൻ റിമാൻറിൽ. ഇരിട്ടി വികാസ് നഗർ സ്വദേശി വയൽപീടികയിൽ വി.പി. ഷെരീഫ് (37 ) നെയാണ് ഇരിട്ടി പോലീസ് ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി അറസ്റ്റ് ചെയ്തത്. പണം നൽകാത്തതിൽ പ്രകോപിതനായ പ്രതി മാതാവിനേയും സഹോദരിയേയും ക്രൂരമായി മർദ്ദിക്കുകയും വീട്ടുപകരണങ്ങൾ തല്ലിതകർക്കുകയും ചെയ്യുകയായിരുന്നു. ബംഗളുരുവിൽ നിന്നും1.5 കിലോ കഞ്ചാവുമായി പിടിയിലായി ജയിൽ ശിക്ഷ അനുഭവിച്ച പ്രതി മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്. ലഹരി ഉപയോഗിക്കാനായി പണം ആവശ്യപ്പെട്ടത് വിസമ്മതിച്ചതോടെയാണ് വയോധികയായ മാതാവിനെയും സഹോദരിയേയും പ്രതി ക്രൂരമായി മർദ്ദിച്ചതെന്നും തുടർന്ന് വീടിൻ്റ ജനൽ ചില്ലുകളും വീടിനോട് ചേർന്നുള്ള കുഴൽ കിണറിൻ്റെ പൈപ്പുകളും അടിച്ചു പൊട്ടിച്ച് വൻ നാശനഷ്ടം വരുത്തുകയും പുറത്തിറങ്ങി രക്ഷപെടാൻ ശ്രമിച്ച മാതാവിനെ പ്രതി കല്ലെടുത്ത് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.



