Uncategorized

താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവം; ബാംഗ്ലൂർ സാറ്റലൈറ്റിൽ യുവാവ് എത്തിയതിൻ്റെ ദൃശ്യം പൊലീസിന്, അന്വേഷണം

മലപ്പുറം: താനൂർ സ്വദേശി ഇംതിയാസിനെ കാണാതായ സംഭവത്തിൽ നിർണായക വിവരങ്ങൾ‌ പുറത്ത്. ബാംഗ്ലൂർ സാറ്റലൈറ്റിൽ യുവാവ് എത്തിയതിൻ്റെ ദൃശ്യം പൊലീസിന് ലഭിച്ചു. ഈ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ബാംഗ്ലൂരിലെ പാർക്കും, സാറ്റലൈറ്റ് ബസ് സ്റ്റാൻഡും കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ്. കഴിഞ്ഞ ഏഴിനാണ് ഇംതിയാസിനെ കാണാതായത്. നഴ്സിംഗ് പഠനം പൂർത്തിയാക്കി സർട്ടിഫിക്കറ്റ് വാങ്ങിക്കാനാണ് യുവാവ് ബാംഗ്ലൂരിൽ പോയത്. ബാംഗ്ലൂരിൽ എത്തിയ ഉടൻ വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു കുടുംബം. നിലവിൽ താനൂർ പൊലീസ് ആണ് ബാം​ഗ്ലൂരിൽ അന്വേഷണം നടത്തുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button