Uncategorized

തെരുവ് നായ്ക്കൾക്കെന്നപോലെ തെരുവ് പൂച്ചകൾക്കും നിയന്ത്രണത്തിന് നിയമം വേണമെന്ന് ഗ്രാമസഭയിൽ ആവശ്യം

കണിച്ചാർ :കണിച്ചാർ പഞ്ചായത്ത്‌ മൂന്നാം വാർഡിലെ ഗ്രാമസഭയിലാണ് തെരുവ് നായകളുടെ ശല്യത്തിന് എതിരെയും എണ്ണത്തിലെ നിയന്ത്രണത്തിനുമായി നടപടികൾ സ്വീകരിന്നുന്നതിന് സമാനമായി തെരുവ് പൂച്ചകൾക്കെതിരെയും നടപടികൾ വേണമെന്ന ആവശ്യമുയർന്നത്.

പൊതുജനങ്ങളിൽനിന്ന് നിർദ്ദേശങ്ങൾ സ്വീകരിക്കുന്ന ഘട്ടത്തിലാണ് വാർഡിലെ താമസക്കാരനും മുൻ വ്യാപാരി വ്യവസായി കണിച്ചാർ യൂണിറ്റ് പ്രസിഡന്റുമായ മൂലേച്ചാലിൽ മത്തായി ഇത്തരത്തിലൊരു നിർദേശം ഗ്രാമസഭയ്ക്ക് മുൻപാകെ വെച്ചത്.

ഗ്രാമസഭയിൽ വാർഡ് മെമ്പറും പഞ്ചായത്ത്‌ വൈസ് പ്രസിഡന്റുമായ ചാക്കോ തൈക്കുന്നേൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വിനോയ് ജോർജ്, സിന്ധു ചിറ്റേരി വാർഡ് മെമ്പർമാരായ ജിബിൻ ജെയ്സൺ, ജിൽസൺ മാത്യു, പഞ്ചായത്ത്‌ ഹെഡ് ക്ലാർക്ക് അനീഷ് കെ, പഞ്ചായത്ത്‌ സ്റ്റാഫ്‌ വിപിൻ സി വി, വി.ബി ഗ്രാം ജി അസിസ്റ്റന്റ് എഞ്ചിനീയർ അഖിൽ കെ, റെസിലിയൻസ് ഓഫീസർ നിതിൻ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button