Uncategorized

നിലംപൊത്തിയത് 55,000ത്തിലേറെ വാഴകള്‍; പ്രതിസന്ധിയിലായി മലപ്പുറത്തെ കര്‍ഷകര്‍

മലപ്പുറം: കഴിഞ്ഞ ഏഴു മാസത്തിനിടെ കനത്ത മഴയിലും കാറ്റിലും പ്രകൃതിക്ഷോഭങ്ങളിലും മലപ്പുറം ജില്ലയിൽ വന്‍ കൃഷിനാശം. ആകെ 3.5 കോടി രൂപയുടെ നഷ്ടമാണ് കൃഷി വകുപ്പിന്‍റെ പ്രാഥമിക കണക്കുകള്‍ പ്രകാരം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജില്ലയിലെ 162 കര്‍ഷകരെയാണ് പ്രകൃതി ദുരന്തം നേരിട്ട് ബാധിച്ചത്. ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിരിക്കുന്നത് വാഴ കര്‍ഷകര്‍ക്കാണ്. കാറ്റിലും മഴയിലും 55,150 വാഴകള്‍ നിലംപൊത്തി. 3.3 കോടി രൂപയുടെ നഷ്ടമാണ് ഈ മേഖലയില്‍ മാത്രം കണക്കാക്കുന്നത്.

28.2 ഹെക്ടറിലെ മരച്ചീനി കൃഷി നശിച്ച് 11.28 ലക്ഷം രൂപയുടെയും 11.28 ഹെക്ടറിലെ പച്ചക്കറി കൃഷി നശിച്ച് 5.34 ലക്ഷം രൂപയുടെയും നാശനഷ്ടമുണ്ടായി. കൂടാതെ 1.4 ഹെക്ടറിലെ നെല്‍കൃഷി നശിക്കുകയും ആറ് പ്രധാന നെല്ലുല്‍പാദന കേന്ദ്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതിലൂടെ 1.25 ലക്ഷം രൂപയുടെ നഷ്ടവും രേഖപ്പെടുത്തി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തത് വേങ്ങര ബ്ലോക്കിലാണ് (1.08 കോടി). വണ്ടൂര്‍ (51.64 ലക്ഷം), കാളികാവ് (49.6 ലക്ഷം), പരപ്പനങ്ങാടി (43.49 ലക്ഷം), കൊണ്ടോട്ടി (35.15 ലക്ഷം), മഞ്ചേരി (26.35 ലക്ഷം) എന്നീ ബ്ലോക്കുകളിലും ലക്ഷക്കണക്കിന് രൂപയുടെ വിളനാശമാണുണ്ടായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button