Uncategorized

മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലോഡ്ജിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചു; പ്രതികൾ പിടിയിൽ

ഇടുക്കി: മൂന്നാറില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ പീഡനത്തിനിരയായതായി പരാതി. സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാക്കളാണ് വിദ്യാര്‍ത്ഥിനികളെ ലോഡ്ജില്‍ എത്തിച്ച് രണ്ട് ദിവസം പീഡിപ്പിച്ചത്. വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളില്‍ ഹാജരാകാതിരുന്നത് ശ്രദ്ധയില്‍പ്പെട്ട അധ്യാപകര്‍ ചോദ്യം ചെയ്തതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. മൂന്നാര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പിടിയിലായത്.

യുവാക്കളുടെ പ്രലോഭനത്തെ തുടര്‍ന്ന് ഹോട്ടലില്‍ തങ്ങാന്‍ ഇടയായ വിദ്യാര്‍ഥിനികളെ രണ്ടുദിവസം തടഞ്ഞുവച്ച് പീഡിപ്പിക്കുകയായിരുന്നു. ബുധനാഴ്ചയോടെയാണ് വിദ്യാര്‍ഥിനികള്‍ സ്‌കൂളില്‍ എത്തിയത്. സംശയം തോന്നിയ സ്‌കൂള്‍ അധികൃതരും അധ്യാപകരും കുട്ടികളുമായി സംസാരിച്ചതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തിയിരുന്നു. പ്രതികള്‍ തമിഴ്നാട് സ്വദേശികളാണ്. കൊടൈക്കനാല്‍ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button