Uncategorized

‘മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തെക്കുറിച്ച് അറിഞ്ഞില്ല’, പരാതിയുമായി കെ യു ജനീഷ് കുമാര്‍ എംഎല്‍എ

പത്തനംതിട്ട: മുഖ്യമന്ത്രി പങ്കെടുത്ത അവലോകനയോഗം അറിയിച്ചില്ലെന്ന് പരാതി കോന്നി എംഎല്‍എ കെ യു ജനീഷ് കുമാര്‍. മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നാണ് ജനീഷ് കുമാര്‍ പറയുന്നത്. മഴക്കെടുതി ഉണ്ടായ കോന്നി മണ്ഡലം മുഖ്യമന്ത്രി സന്ദര്‍ശിച്ചില്ലെന്നും പരാതിയുണ്ട്. മണ്ണിടിച്ചില്‍ അടക്കം ഉണ്ടായിട്ടും കോന്നി മണ്ഡലം സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ജനീഷ് കുമാര്‍ ആരോപിച്ചു. നാളെ ജനീഷ് കുമാര്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്.

മഴക്കെടുതി ഏറ്റവും അധികം ബാധിച്ച ജില്ലകളിലൊന്നാണ് പത്തനംതിട്ട. ഇന്ന് ഉച്ചയോടെയായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന്‍ പത്തനംതിട്ടയില്‍ എത്തിയത്. റാന്നി, ആറന്മുള അടക്കമുള്ള പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിച്ചിരുന്നു. മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗവും നടന്നിരുന്നു. ഈ യോഗത്തെക്കുറിച്ച് തന്നെ അറിയിച്ചില്ലെന്നാണ് ജനീഷ് കുമാറിന്റെ പരാതി.
മഴക്കെടുതിയില്‍ നാശനഷ്ടമുണ്ടായ കര്‍ഷകരുടെയും കച്ചവടക്കാരുടെയും കാര്യത്തില്‍ ഉടനടി തീരുമാനം എടുക്കുമെന്ന് ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പറഞ്ഞിരുന്നു. കാര്‍ഷിക മേഖലയിലെ നഷ്ടപരിഹാര തുക സര്‍ക്കാര്‍ വര്‍ധിപ്പിക്കുമെന്നും കച്ചവടക്കാരുടെ കാര്യം നാളത്തെ മന്ത്രിസഭായോഗം പ്രത്യേകം ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വായ്പ നല്‍കുന്ന കാര്യവും നാളെ ചര്‍ച്ച ചെയ്യും. റാന്നിയിലേക്ക് ആവശ്യമുള്ള എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു തരുമെന്നും അദ്ദേഹം പറഞ്ഞു. വീട് ക്ലീന്‍ ചെയ്യാനുള്ള പതിനായിരം രൂപ എത്രയും വേഗം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button