Uncategorized

ശബരിമല നെയ്യ് ഇടപാട്: മിൽമയിൽ നടന്നത് അസാധാരണ നീക്കങ്ങൾ, സ്വയം വില നിശ്ചയിച്ച് ബോർഡിന് കത്ത് നൽകി, കത്ത് നൽകിയത് പി എസ് പ്രശാന്തിന്

തിരുവനന്തപുരം: ശബരിമല നെയ്യ് ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ മിൽമയിൽ നടന്നത് അസാധാരണ നീക്കങ്ങളെന്ന് വിവരം. സ്വയം വില നിശ്ചയിച്ച് തിരുവനന്തപുരം മിൽമ യൂണിയൻ ഏകപക്ഷീയമായി നെയ്യ് നൽകാമെന്ന് ദേവസ്വം ബോർഡിന് കത്ത് നൽകി. എംഡി അറിയാതെ ബോർഡ് യോഗം പോലും ചേരാതെ ആയിരുന്നു നടപടി. നെയ്യ് ഒരു ലിറ്ററിന് 510 രൂപ നിരക്കിൽ നൽകാമെന്ന് കത്ത് നൽകിയത് പി എസ് പ്രശാന്തിന്. ജൂണിൽ നൽകിയ കത്തിന് ജൂലൈയിൽ ദേവസ്വം ബോർഡ് അംഗീകാരം നൽകി. കരാറായി 53 ദിവസത്തിനു ശേഷമാണ് നെയ്യ് ഇടപാട് മിൽമ ബോർഡിൽ ചർച്ചയ്ക്ക് വച്ചതെന്ന വിവരവും പുറത്തുവരുന്നു. ഇടപാടിന്റെ രേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button