Uncategorized

സീനിയർ ചേമ്പർ വനിത വിങ് രൂപീകരിച്ചു.

കേളകം:സീനിയർ ചേമ്പർ ഇന്റർനാഷണൽ കേളകം ലീജിയന്റെ നേതൃത്വത്തിൽ വനിത വിങ്ങിന്റെ രൂപീകരണവും ജനറൽ ബോഡി യോഗവും നടന്നു. കേളകം റെസിഡൻസിയിൽ നടന്ന യോഗം സീനിയർ ചേമ്പറിന്റെ നാഷണൽ കോഡിനേറ്റർ ബെന്നി എം.ജെ ഉദ്ഘാടനം ചെയ്തു. കേളകം ലീജിയൻ പ്രസിഡന്റ് സോജൻ വർഗീസ് അധ്യക്ഷത വഹിച്ചു. നാഷണൽ കോഡിനേറ്റർ മനോജ് കുമാർ കെ മുഖ്യാഥിതിയായി. വനിത വിങ്ങിനുള്ള പ്രത്യേക പരിശീലനക്ലാസ് രഞ്ജിനി ടീച്ചർ നിർവ്വഹിച്ചു. മുരിങ്ങോടി ലീജിയൻ പ്രസിഡന്റ് മോഹനൻ കെ, കേളകം ലീജിയൻ സെക്രട്ടറി ഷാജി എം.എ, വനിത വിഭാഗം പ്രസിഡന്റ് ഷിജി സ്റ്റാനി, സെക്രട്ടറി ലിസി ഷാജി, ഐ.പി. പി.ഷാജി ജോൺ, ജോസഫ് മാന്തിയിൽ തുടങ്ങിയവർ സംസാരിച്ചു. നിരവധി പേർ ഓത്തെടുത്ത് സീനിയർ ചേമ്പർ അംഗങ്ങളായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button