പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം; പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും

പാർലമെന്റിന്റെ ഇരുസഭകൾ ഇന്നും പ്രക്ഷുബ്ധമാകും. ജന്തർമന്തർ സമരത്തിലും പാർലമെന്റ് മാർച്ചിലും വിദ്യാർത്ഥികൾക്കെതിര നടന്ന അതിക്രമത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് ആവശ്യപെട്ട് പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ഇതുവരെ സഭയിൽ എത്താത്തതിലും വിമർശനം ശക്തമാണ്.
അയോധ്യ രാമക്ഷേത്ര കൊള്ളയും ചർച്ചയായേക്കും. ഇന്നലെ പപ്പു യാദവ് എംപിക്കെതിരെ നടന്ന ആക്രമണവും പ്രതിപക്ഷം ഉയർത്തും. അയോധ്യ രാമക്ഷേത്ര കൊള്ളയിൽ പാർലമന്റിൽ നാടകം അവതരിപ്പിച്ച പപ്പു യാദവ്, രാഹുൽ ഗാന്ധി,ഉൾപ്പെടെയുള്ളവർക്ക് എതിരെ യുപി പൊലീസ് കേസെടുത്തിട്ടുണ്ട്. സനാതന ധർമ്മത്തെ അപമാനിച്ചെന്നും ഹിന്ദു മത വികാരം വ്രണപ്പെടുത്തി എന്നും ആരോപിച്ചാണ് കേസെടുത്തത്. ഇതിലും ശക്തമായ പ്രതിഷേധം ഉയർത്താനാണ് പ്രതിപക്ഷ തീരുമാനം.




