Uncategorized

ഹോർമുസ് കടലിടുക്കിൽ പിടിമുറുക്കി യുഎസ്; ഇറാന് നിയന്ത്രണം നഷ്ടപ്പെടുന്നതായി റിപ്പോർട്ട്

വാഷിങ്ടൺ: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിൽ നിർണ്ണായക വഴിത്തിരിവ്. സുപ്രധാന എണ്ണക്കപ്പൽ പാതയായ ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന സാന്നിധ്യം ശക്തമാക്കിയതോടെ, ജലപാതയ്ക്ക് മേൽ ഇറാന് ഉണ്ടായിരുന്ന സ്വാധീനം വലിയ തോതിൽ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായി പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.

കപ്പൽ ഗതാഗത നിരീക്ഷണ ഏജൻസിയായ ‘കെപ്ലർ’ (Kpler) പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, കഴിഞ്ഞ രണ്ടാഴ്ചയായി കടലിടുക്കിലൂടെയുള്ള കാർഗോ നീക്കത്തിന്റെ 80 ശതമാനത്തിലധികവും ഒമാൻ റൂട്ടിലൂടെയാണ് നടന്നിട്ടുള്ളത്. യുഎൻ അംഗീകരിച്ചതും എന്നാൽ ഇറാൻ ശക്തമായി എതിർക്കുന്നതുമായ റൂട്ടാണിത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button