Uncategorized
ഇരിട്ടി– എടക്കാനം റോഡരികിൽ മരം കടപുഴകി വീണു; റോഡ് ഇടിഞ്ഞ് അപകടാവസ്ഥയിൽ

ഇരിട്ടി: ഇരിട്ടി– എടക്കാനം റോഡിലെ വള്ളിയാട് പുളിമുക്കിലെ റോഡരികിലെ കൂറ്റൻ മരം കടപുഴകി വീണതിനെ തുടർന്ന് റോഡിന്റെ ഒരുഭാഗം ഇടിഞ്ഞ് അപകടാവസ്ഥയിലായി. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.
മരത്തിന്റെ വേരുകൾ റോഡിന്റെ അരികിലെ ടാറിങ് ഭാഗം ഉൾപ്പെടെ ഇളക്കി മാറ്റിയതിനെ തുടർന്ന് റോഡിന്റെ വശം തകർന്നിട്ടുണ്ട്. മരത്തിനോട് ചേർന്ന് ഒരു തട്ടുകട പ്രവർത്തിച്ചിരുന്നുവെങ്കിലും, മരം മറുവശത്തുള്ളപഴശ്ശി ജലസംഭരണിയുടെ ഭാഗമായ പുറമ്പോക്ക് ഭൂമിയിലേക്കാണ് വീണത്.
സംഭവസമയത്ത് സമീപത്ത് ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.




