Uncategorized

ചെറുകിട ഇടത്തരം വ്യാപാരമേഖല നിലനിൽപ്പിനുള്ള പോരാട്ടത്തിൽ യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത്.

കണ്ണൂർ: ചെറുകിട- ഇടത്തരം വ്യാപാര ന്ഥാപനങ്ങൾ അടച്ചു പൂട്ടൽ ഭീഷണിയുടെ നിഴലിലാണെന്നും വ്യാപാരികൾ നിലനിൽപിനുള്ള പോരാട്ടത്തിലാണ് എന്നും യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി വി ചുങ്കത്ത്. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ ജില്ലാ സമ്മേളനവും തിരഞ്ഞെടുപ്പുയോഗവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂർ ചേംബർ ഓഫ് കൊമേഴ്സ് ഹാളിൽ നടത്തിയ സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ അധ്യക്ഷനായിരുന്നു. സംസ്‌ഥാന വൈസ് പ്രസിഡന്റ്ടി.കെ.ഹെൻട്രി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി ഗോകുൽദാസ് പാലക്കാട് വരണാധികാരിയായിരുന്നു. വർക്കിങ്ങ് പ്രസിഡന്റ് ഷിനോജ് നരിതൂക്കിൽ, ജില്ലാ വൈസ് പ്രസിഡന്റ്കെ.എം.ബഷീർ, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആലിക്കുട്ടി ഹാജി, ജില്ല സെക്രട്ടറി ബുഷ്റ ചിറയ്ക്കൽ, സംസ്ഥാന – ജില്ലാ ഭാരവാഹികളായ പി.ജെ.കുര്യൻ, ഷാജി തോമസ്, മനോഹരൻ പയ്യന്നൂർ, സിനോജ്‌ മാക്സ്, രാജു പയ്യനൂർ, രാജീവൻ പയ്യന്നൂർ, വി.വി.തോമസ്, അഹമ്മദ് പാപ്പിനിശേരി, യൂത്ത് വിങ് സംസ്ഥാന സെക്രട്ടറി എം. രജീഷ്, വനിത വിങ് സംസ്ഥാന സെക്രട്ടറി ഷൈനി ബെന്നി, ജില്ല പ്രസിഡന്റ് ദിവ്യ സ്വരൂപ്, ജില്ല ട്രഷറർ ജേക്കബ് ചോലമറ്റം പ്രസംഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button