Uncategorized

വിജയ്ക്ക് വെല്ലുവിളിയോ ധനുഷ്? വീണ്ടും സ്റ്റാർ ഫൈറ്റിലേക്കോ തമിഴകം?

നടൻ ധനുഷ് ആണ് തമിഴകത്തെ പുതിയ ചർച്ച. ജൂലൈ 25-ന് തന്റെ ആരാധക സംഘടന സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ താരം നേരിട്ട് പങ്കെടുക്കുന്നു. പതിവ് വേഷം വെളുത്ത ഷർട്ടും മുണ്ടും കഴുത്തിൽ രുദ്രാക്ഷ മാല. ചടങ്ങിൽ നടത്തിയ പ്രസംഗമാണ് ധനുഷിന്റെ രാഷ്ട്രീയ പ്രവേശത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വഴിയൊരുക്കിയിരിക്കുന്നത്.. “ഇത്രയധികം ആളുകൾ ഒരിടത്ത് ഒത്തുചേർന്നിരിക്കുന്നു. ഈ ഐക്യത്തിന് വലിയൊരു ശക്തിയുണ്ട്. അതിനു നാം ഒരു ലക്ഷ്യം നൽകേണ്ടതുണ്ട്..” ഓഡിയോ ലോഞ്ചുകളിലും കൂടിക്കാഴ്ചകളിലും മാത്രം ഒതുങ്ങിനിൽക്കാതെ, കൂടുതൽ ക്ഷേമപ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള ആഹ്വാനമായിരുന്നു ആ പ്രസംഗം. നിങ്ങളുടെ പ്രദേശത്തുള്ളവരുടെ, ചുറ്റുമുള്ള കുടുംബങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കി നിങ്ങളെക്കൊണ്ടാകുംവിധത്തിൽ സഹായിക്കുക. നിങ്ങളെക്കുറിച്ചോർത്ത് എനിക്ക് കൂടുതൽ അഭിമാനിക്കേണ്ടതുണ്ട്, നിങ്ങൾ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്…” രക്തദാന ക്യാമ്പിൽ ഒത്തുകൂടിയവരോടും തന്റെ ആരാധകരോടും ധനുഷിൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. വിജയ്ക്ക് പിന്നാലെ മറ്റൊരു രാഷ്ട്രീയ ചുവടുവയ്പിനു കളമൊരുങ്ങുകയാണോ എന്ന അഭ്യൂഹങ്ങൾ സജീവമാകുന്നത് ഇങ്ങനെയാണ്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button