Uncategorized
കുടുംബങ്ങൾ ഇപ്പോഴും വാടക വീടുകളിൽ; മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം പൂർത്തിയായിട്ടില്ല.

വയനാട്: മുണ്ടക്കൈ-ചൂരൽമല ദുരന്തം നടന്ന് രണ്ടു വർഷമാകുമ്പോഴും ദുരന്തബാധിതരുടെ പുനരധിവാസം ഇനിയും പൂർത്തിയായില്ല. രണ്ടാംഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട കുടുംബങ്ങൾക്കാണ് സർക്കാർ ടൗൺ ഷിപ്പിൽ ഇനിയും വീടുകൾ ലഭിക്കാനുള്ളത്. കുടുംബങ്ങൾ ഇപ്പോഴും കഴിയുന്നത് വാടക വീടുകളിലാണ്.
സർക്കാരിൻ്റെ രണ്ടാം ഘട്ട ലിസ്റ്റിൽ ഉൾപ്പെട്ട 149 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ ഇനി വീടുകൾ ലഭിക്കാനുള്ളത്. സെപ്റ്റംബർ മാസം അവസാനത്തോടെ പണി പൂർത്തിയാക്കി മുഴുവൻ വീടുകളും ദുരന്ത ബാധിതർക്ക് കൈമാറും എന്നാണ് സംസ്ഥാന സർക്കാരും നിർമ്മാണ കമ്പനിയായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയും അറിയിച്ചിട്ടുള്ളത്.




