Uncategorized

കണിച്ചാർ പഞ്ചായത്തിലെ രണ്ട് പ്രദേശങ്ങളെ പരസ്പരം ബന്ധപ്പെടുത്താൻ പാലം ഒരുങ്ങുന്നു.

കൊളക്കാട് : കണിച്ചാർ പഞ്ചായത്തിലെ രാജമുടി – ചെങ്ങോം പ്രദേശങ്ങൾ തമ്മിൽ നേരിട്ട് ബന്ധപ്പെടുത്താനുള്ള ഭരണസമിതിയുടെ ശ്രമങ്ങളാണ് ഫലം കണ്ടുവരുന്നത്.

ആറാം വാർഡിലെ രാജമുടി പ്രദേശത്തുനിന്നും മഞ്ഞളാംപുറം – വാരപ്പീടിക റോഡിൽ ചെങ്ങോം ഭാഗത്തേക്ക് നേരിട്ട് എത്തിച്ചേരാൻ സാധിക്കുന്നതിനായി ഓടപ്പുഴ തോടിന് കുറുകെയാണ് പാലം ഒരുങ്ങുന്നത്.

ഇതിനായി സണ്ണി ജോസഫ് എംഎൽഎയുടെ ആസ്ഥി വികസന ഫണ്ടിൽനിന്നും 25 ലക്ഷം രൂപ നേരത്തെ അനുവദിച്ചിരുന്നു.
എന്നാൽ കഴിഞ്ഞ ഭരണസമിതി മണ്ണിന്റെ ബല പരിശോധനക്ക് തുക വകയിരുത്താത്തതിനാൽ പ്രവർത്തി നിലയ്ക്കുകയായിരുന്നു.

എന്നാൽ പുതിയ ഭരണസമിതി നിലവിൽ വന്നതോടെ മണ്ണിന്റെ ബല പരിശോധനക്ക് തുക വകയിരുത്തുകയും ഇന്നേദിനം പരിശോധന നടക്കുകയും ചെയ്തു.

എംഎൽഎ ഫണ്ട്‌ 25 ലക്ഷം രൂപ എന്നത്, കൂടുതൽ സൗകര്യപ്രദമായ പാലം വേണമെന്ന ഭരണസമിതിയുടെ ആവശ്യപ്രകാരം 35 ലക്ഷമായി ഉയർത്തുകയായിരുന്നു.

പദ്ധതിപ്രദേശം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ചാക്കോ തൈക്കുന്നേൽ, വാർഡ് മെമ്പർ ജിൽസൺ മാത്യു, ജിബിൻ ജെയ്സൺ, തോമസ് പയ്യപ്പള്ളിൽ, ഷീബ തോമസ് എന്നിവരുടെ നേതൃത്വത്തിൽ ഇന്നേദിനം സന്ദർശിച്ചു. പ്രദേശവാസികളായ മനോജ്‌ വള്ളാംകോട്ട് , തോമസ് കുഴിപ്പള്ളിൽ, ജോർജ് കരിയിലംകണ്ടത്തിൽ, കുര്യൻ പെരുമാട്ടി കുന്നേൽ തുടങ്ങിയവരും സന്നിഹിതരായിരുന്നു.a

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button